തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
വിശദമായ മെഡിക്കൽ ബോർഡ് യോഗം അൽപസമയത്തിനകം ചേരും. നിലവിലെ ആരോഗ്യ സ്ഥിതി വിലയിരുത്തി, തുടർ ചികിത്സകൾ എങ്ങനെ മുന്നോട്ടുകൊണ്ട് പോകണം എന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും.
യോഗത്തിൽ അച്യുതാനന്ദന്റെ കുടുംബാംഗങ്ങളും പങ്കെടുക്കും
