എംഎസ്‍സി എൽസ അപകടം: 9,531 കോടി നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കൊച്ചി പുറങ്കടലില്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ മുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ഹൈക്കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുകയാണ്. കേരളത്തിന്റെ തീരത്തിന് കനത്ത നഷ്ടമുണ്ടായെന്ന് കാണിച്ചാണ് പരിസ്ഥിതി വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

Exit mobile version