കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയില്‍. കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കാന്‍ തീരുമാനം എടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡിന് അരികെയാണ് അപകടവസ്ഥയിലുള്ള കെട്ടിടം. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഡെന്റല്‍ കോളേജിനോട് ചേര്‍ന്നുള്ള ചുറ്റുമതിലും അപകടാവസ്ഥയിലാണ്. എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ് ചുറ്റുമതിലുള്ളത്. ആംബുലന്‍സ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരിക്കുന്നത്