ദില്ലി: താൻ ഇപ്പോൾ ലണ്ടനിൽ എത്തിയതേ ഉള്ളൂവെന്നും എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂർ എംപി.
ദില്ലി വിമാനത്താവളത്തിൽ നിന്നാണ് താൻ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്.
തന്റെ ഹൃദയം ദുരന്തബാധിതർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും തരൂർ ട്വീറ്റ് ചെയ്തു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്‍റെ ട്വീറ്റ്
