അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തം രാജ്യത്തെ ഒന്നടങ്കം നടുക്കിയിരിക്കുയാണ്. വിമാന ദുരന്തത്തിൽ മരണ സംഖ്യ 133 ആയതായാണ് വിവരം.
മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്.
വിമാനം ഇടിച്ചിറങ്ങിയത് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹോസ്റ്റൽ കെട്ടിടത്തിലാണ്. നിരവധി എംബിബിഎസ് വിദ്യാർത്ഥികൾക്കും അപകടത്തിൽ പരിക്കേറ്റതായാണ് വിവരം
