വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവഹിച്ച നേരറിയും നേരത്ത് എന്ന സിനിമ 13- ന് തിയറ്ററുകളിലെത്തുന്നു.
ചിത്രത്തിന്റെ ട്രയ്ലർ പ്രശസ്ത അഭിനേതാക്കളായ പൃഥ്വിരാജ്, രമേഷ് പിഷാരടി, ഹണിറോസ്, അനശ്വര രാജൻ, നൈല ഉഷ, കനികുസൃതി, ഷീലു ഏബ്രഹാം എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തുവന്നത്. എസ്. ചിദംബരകൃഷ്ണനാണ് ചിത്രത്തിന്റെ നിർമാണം.
