കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഗൾഫ് എയർ വിമാനം GF213ൽ ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ടതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു.
വിമാനത്തിൻ്റെ സുരക്ഷിത ലാൻഡിംഗ് ഉറപ്പാക്കി മറ്റ് സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയും ചെയ്തു.
ലോഞ്ചിലുള്ള എല്ലാ യാത്രക്കാരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്നും വിമാനത്തിൽ നിന്ന് യാതൊരു പ്രതികൂല ഫലങ്ങളും ഉണ്ടായിട്ടില്ലെന്നും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു
