അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് രണ്ടു കുപ്പി മദ്യം ഒന്നിച്ച് അകത്താക്കിയ വീഡിയോ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് രണ്ടു കുപ്പി മദ്യം ഒന്നിച്ച് അകത്താക്കിയ വീഡിയോ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം.

രണ്ട് ബോട്ടിൽ വിസ്കിയാണ് അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് തായ്ലാൻഡ് സ്വദേശിയയായ വീഡിയോ ഇൻഫ്ലുവൻസർ തനകരൻ കാന്തീ അകത്താക്കിയത്.

ബാങ്ക് ലെചസ്റ്റർ എന്ന പേരിൽ ഫോളോവേഴ്സിനിടയിൽ അറിയപ്പെടുന്ന ഇൻഫ്ലുവൻസറാണ് 350 മില്ലിയുടെ രണ്ട് കുപ്പി വോഡ്ക നിന്ന നിൽപ്പിൽ അകത്താക്കിയത്.

മദ്യം കഴിച്ച തീർത്തതിന് പിന്നാലെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ വിശദമാക്കുകയായിരുന്നു

Exit mobile version