കെ റെയില്‍ പൂര്‍ണമായും നടപ്പാക്കേണ്ട പദ്ധതി, കേന്ദ്രസര്‍ക്കാര്‍ അംഗീകാരം തരേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി:സംസ്ഥാനത്ത് കെ റെയില്‍ പൂര്‍ണമായും നടപ്പാക്കേണ്ട പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ ഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്ന വര്‍ത്തമാനങ്ങള്‍ അനുസരിച്ചാണെങ്കില്‍ അതിന് അംഗീകാരം തരേണ്ടതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിവേഗ ട്രെയിനുകള്‍ എല്ലായിടത്തും ഓടുന്നുണ്ട്. അത്തരമൊരു പദ്ധതിയാണ് കെ റെയില്‍ കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിച്ചത് എന്നും ചിലര്‍ ഇതിനെ എതിര്‍ത്തപ്പോള്‍, അതിന്റെ കൂടെ നില്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയതോടെ അത് നിര്‍ത്തിവച്ചു എന്നും അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ പദ്ധതിയുമായി കുറേ വ്യത്യാസമുള്ള പ്രൊപ്പോസലുമായി ഇ ശ്രീധരന്‍ മുന്നോട്ടു വന്നത് എന്നും റെയില്‍വേയല്ലേ, വരട്ടെ എന്ന ധാരണയാണ് നമ്മളെ നയിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു

Exit mobile version