കൊച്ചി, മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ച ജ്യോതിയുടെ വീഡിയോകളും യൂട്യൂബിലുണ്ട്

ദില്ലി: രാജ്യത്തിനകത്തുനിന്നുകൊണ്ട് പാക്കിസ്ഥാന് വിവരം കൈമാറിയ നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ പിടികൂടിയത്.

ഇതിൽ പ്രമുഖയാണ് ഹരിയാന ഹിസാർ സ്വദേശിയായ ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്ര. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ ജ്യോതിയുടെ വീഡിയോകൾ ഏറെയും പാകിസ്ഥാനിൽ നിന്നുമുള്ളതാണെന്ന് കണ്ടെത്തൽ.

കൊച്ചി, മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ച ജ്യോതിയുടെ വീഡിയോകളും യൂട്യൂബിലുണ്ട്.

ആകെ 487 വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിൽ മിക്കവയും പാക്കിസ്ഥാനും തായ്ലാൻഡും ബംഗ്ലാദേശുമൊക്കെ സന്ദർശിച്ചവയാണ്

Exit mobile version