സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​മി​ല്ല: 55 ഓ​വ​ർ​ബ്രി​ഡ്ജു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ

കൊ​ല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ൽ 55 റോ​ഡ് മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ സ്വ​ന്ത​മാ​യി പ​ണം ചെ​ല​വ​ഴി​ക്കും. ഇ​ത്ത​രം പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 50 ശ​ത​മാ​നം തു​ക സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

ലെ​വ​ൽ ക്രോ​സിം​ഗു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള റോ​ഡ് മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​ണ് റെ​യി​ൽ​വേ​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും 50 ശ​ത​മാ​നം വീ​തം ചെ​ല​വ് പ​ങ്കി​ടു​ന്ന​ത്. എ​ന്നാ​ൽ ചെ​ല​വ് പ​ങ്കി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​യാ​ത്ത​ത് കാ​ര​ണം 55 റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജു​ക​ളു​ടെ നി​ർ​മാ​ണം വൈ​കു​ന്ന​ത്

Exit mobile version