രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി 19ന് ശബരിമലയിലേക്ക്

പത്തനംതിട്ട: രാഷ്ട്രപതി 19 ന് ശബരിമല ദര്‍ശനം നടത്തും. രാഷ്ട്രപതിഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നൽകി.

18 ന് പാല സെന്‍റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. തുടര്‍ന്നായിരിക്കും 19ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോവുകയെന്നാണ് വിവരം. ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്

Exit mobile version