“എനിക്ക് മുതിര…മുതിരാവാക്യം വിലിക്കാനുമരിയാം, വിവരക്കേടുകള്‍ പരയാനുമരിയാം.” , രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് വി ബൽറാം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ പരിഹസിച്ച് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിടി ബല്‍റാം. വിഴിഞ്ഞം ഉദ്ഘാടന പരിപാടിയില്‍ മണിക്കൂറുകള്‍ക്ക് മുന്നേ സ്ഥലത്തെത്തി വേദിയില്‍ ഇരിപ്പുറപ്പിച്ചത്തിനായിരുന്നു പരിഹാസം.

വേദിയില്‍ ഒറ്റയ്ക്കിരുന്ന് രാജീവ് ചന്ദ്രശേഖർ മുദ്രാവാക്യം വിളിക്കുന്നതിനെയും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

”എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണം കെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം. എനിക്ക് മുതിര…മുതിരാവാക്യം വിലിക്കാനുമരിയാം, വിവരക്കേടുകള്‍ പരയാനുമരിയാം.” വിടി ബല്‍റാം സമൂഹമാധ്യമത്തില്‍ കുറിച്ചു

Exit mobile version