ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്; സ​മീ​ര്‍ താ​ഹി​റി​ന് നോട്ടീസ് നൽകി എ​ക്‌​സൈ​സ്

കൊ​ച്ചി: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ​കേ​സി​ല്‍ സ​മീ​ര്‍ താ​ഹി​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി എ​ക്‌​സൈ​സ് ഇ​ന്ന് നോ​ട്ടീ​സ് ന​ല്‍​കും. ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​വ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ക്കു​ക.

ക​ഴി​ഞ്ഞ ഞായ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​വി​ധാ​യ​ക​രാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി ഖാ​ലി​ദ് (35), തൃ​ശൂ​ര്‍ സ്വദേശി അ​ഷ്‌​റ​ഫ് (46), കൊ​ച്ചി​യി​ല്‍ താ​മ​സി​ക്കു​ന്ന ഷാ​ലി​ഹ് (35) എ​ന്നി​വ​രെ സ​മീ​ര്‍ താ​ഹി​റി​ന്‍റെ എ​റ​ണാ​കു​ളം ഗോ​ശ്രീ പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള പൂ​ര്‍​വ്വ ഗ്രാ​ന്‍​ഡ് ബെ​യി​ലെ ഫ്ളാ​റ്റി​ല്‍​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്

Exit mobile version