ലഹരി ഉപയോഗവും മദ്യപാനവും ശരിയല്ല, തിരുത്താനുള്ള ശ്രമത്തിലാണ്; വേടന്‍

കൊച്ചി: ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ലെന്ന് റാപ്പര്‍ വേടന്‍. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. തന്നെ കേള്‍ക്കുന്നവര്‍ ഈ വഴി സ്വീകരിക്കരുതെന്നും വേടന്‍ പറഞ്ഞു. പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയുടെ പ്രതികരണം.

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പ്രതീക്ഷയുള്ള കലാകാരനാണ് വേടനെന്നും അദ്ദേഹം പറഞ്ഞു. തിരുത്തല്‍ വരുത്തി തിരികെ വരണമെന്നും വനം വകുപ്പ് വേടന്റെ ഒപ്പമുണ്ടാകുമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി

Exit mobile version