പൊ​ക്കാ​ളി പാ​ട​ശേ​ഖ​ര​ങ്ങ​ൾ മാ​റു​ന്നു, വ​നാ​മി ചെ​മ്മീ​ൻ കൃ​ഷി​യി​ലേക്ക്; നി​വേ​ദ​ന​വു​മാ​യി പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ

തു​റ​വൂ​ർ: പൊ​ക്കാ​ളി പാ​ട​ശേ​ഖ​ര​ങ്ങ​ൾ വ​നാ​മി ചെ​മ്മീ​ൻ കൃ​ഷി​യി​ലേ​ക്കു മാ​റു​ന്നു. കൃ​ഷി​മ​ന്ത്രി​ക്കു നി​വേ​ദ​ന​വു​മാ​യി പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ. അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പുവ​രെ വ്യാ​പ​ക​മാ​യി നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന പൊ​ക്കാ​ളി പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഇ​പ്പോ​ൾ ത​രി​ശു കി​ട​ക്കു​ക​യാ​ണ്.

ക​ട​ലോ​ര മേ​ഖ​ല​യി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് നി​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ട​ന്നി​രു​ന്നു. അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ 5,000 ഹെ​ക്ട​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും ത​രി​ശാ​യി ​കി​ട​ക്കു​ക​യാ​ണ്.

10 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി നെ​ൽ​കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ മ​ത്സ്യ​കൃ​ഷി ന​ട​ത്താ​നാ​ണ് നീ​ക്കം. ഓ​രു​വെ​ള്ള ത്തി​ലും ന​ശി​ക്കാ​ത്ത പൊ​ക്കാ​ളി വി​ത്തു​ക​ളി​ലാ​യി​രു​ന്നു കൃ​ഷി. വി​ത​ച്ച ഉ​ട​നെ മ​ഴ പെ​യ്താ​ലും വെ​ള്ള​ത്തി​ന്‍റെ പു​റ​മേ​ക്ക് വ​ള​രു​ന്ന നെ​ൽ​വി​ത്തു​ക​ളാ​ണി​ത്.

അ​തു​കൊ​ണ്ടാ​ണ് പൊ​ക്ക​ത്തി​ലേ​ക്ക് ആ​ളു​ന്ന എ​ന്ന​ർ​ഥം വ​രു​ന്ന പൊ​ക്കാ​ളി എ​ന്ന പേ​രു കി​ട്ടി​യ​ത്. വ​ളം പോ​ലും ആ​വ​ശ്യ​മി​ല്ലാ​ത്ത പ്ര​തി​രോ​ധ​ശ​ക്തി അ​ധി​ക​മു​ള്ള നെ​ൽ​വി​ത്താ​ണി​ത്. കേ​ര​ള​ത്തി​ൽ ഇ​ത്ത​രം വി​ത്തു​ക​ൾ വ​ള​രാ​ൻ അ​പൂ​ർ​വം പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണു​ള്ള​ത്

Exit mobile version