ശസ്ത്രക്രിയ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. പാറശാല താലൂക്കാശുപത്രിയിലാണ് സംഭവം.

അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് അരുൺ. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

അരുൺ ശസ്ത്രക്രിയ മൊബൈലിൽ പകർത്തുകയായിരുന്നു.വിഷയം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം.

ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതി ഉയർന്നിട്ടുണ്ട്. അതേ സമയം പല തവണയായി പരാതി ഉയർന്നിട്ടും അരുണിനെ ആശുപത്രിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ സംരക്ഷിക്കുകയാണെന്നും ആക്ഷേപമുണ്ട്

Exit mobile version