ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞിൽ സ്വദേശി യൂസഫ് ആണ് മരിച്ചത്.

കടമേരി റഹ്മാനിയ അറബിക് കോളേജിൽ 17 വർഷമായി അധ്യാപകനാണ്. ഉംറ നിർവഹിക്കാനായി സ്വകാര്യ ​ഗ്രൂപ്പിൽ എത്തിയതായിരുന്നു.

ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ജിദ്ദയിലെ റുവൈസിൽ ഖബറടക്കി

Exit mobile version