കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ 55കാരൻ അറസ്റ്റില്‍. എറണാകുളം വാഴക്കുളത്ത് ആണ് സംഭവം. പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
വാഴക്കുളം ചെമ്പറക്കി സ്വദേശി രാജൻ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.
2024 ഓഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30-നും തീയതിക്കും ഇടയിലുള്ള ഒരു ദിവസം വൈകിട്ടാണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു
