സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തീര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്! ഈഡനില്‍ ജയം 80 റണ്‍സിന്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 80 റണ്‍സ് ജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 16.4 ഓവറില്‍ 120ന് എല്ലാവരും പുറത്തായി.

മൂന്ന് വിക്കറ്റ് വീതം നേടിയ വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഹൈദരബാദിനെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെങ്കടേഷ് അയ്യര്‍ (29 പന്തില്‍ 60), ആംഗ്കൃഷ് രഘുവന്‍ഷി (32 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്സുകളാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. റിങ്കു സിംഗ് (17 പന്തില്‍ പുറത്താവാതെ 32), അജിന്‍ക്യ രഹാനെ (38) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി.

Exit mobile version