യുവാക്കൾ തമ്മിൽ സംഘർഷം, തടയാനെത്തിയ എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

പാലക്കാട് : യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു.
ഒറ്റപ്പാലം മീറ്റ്‌നയിലാണ് സംഭവം.തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും, പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ എന്നയാള്‍ക്കുമാണ് വെട്ടേറ്റത്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്.

അക്ബറും മറുവിഭാഗവും തമ്മിലായിരുന്നു സംഘര്‍ഷം.
അക്ബറിനെ കസ്റ്റഡയില്‍ എടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.

ആക്രമണത്തിൽ എസ്ഐ രാജ് നാരായണിന്റെ കൈക്ക് പരിക്കേറ്റു. ഇരുവരേയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുകയാണ്.

Exit mobile version