മലപ്പുറം: സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ മാറാക്കരയിൽ ആണ് സംഭവം. മാറാക്കര സ്വദേശികളായ ഹുസൈൻ, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്.
ഇരുവരും ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾ കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ വീടിന്‍റെ മതിലിൽ തട്ടി ഇരുവരും കിണറ്റിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു.
