ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടും, തീരുമാനം വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത്

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സമയം നീട്ടുന്നു. വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്താണ് തീരുമാനം.

ഭക്തര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ക്ഷേത്രനട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും.

ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകും. നേരത്തെ വൈകീട്ട് നാലരയ്ക്കാണ് ക്ഷേത്രനട തുറന്നിരുന്നത്. ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

Exit mobile version