‘വാക്‌സീൻ നയം ഇന്ത്യയെ ലോകനേതൃപദവിയിലേക്ക് ഉയർത്തി’; വീണ്ടും കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ശശി തരൂർ

ന്യൂഡല്‍ഹി: വീണ്ടും കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോവിഡ് 19 കാലത്ത് വാക്‌സീന്‍ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്തിയെന്നാണ് ശശി തരൂര്‍ പറഞ്ഞത്.

നിര്‍ണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങള്‍ ചെയ്യാത്ത നിലയില്‍ 100 ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സീന്‍ നല്‍കി, സഹായഹസ്തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ നിലപാടെടുത്തു.

ദി വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രശംസ. തരൂരിന്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത് വന്നു.

Exit mobile version