എ​നി​ക്ക് സ​മ്മാ​നി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും ആ​ര്‍​ദ്ര​ത​യേ​റി​യ വി​കാ​ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു-​ദ​യ! എം.​ടി​യെ അ​നു​സ്മ​രി​ച്ച് മ​ഞ്ജു വാ​ര്യ​ർ

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​ത്ത​വ​ണ​യേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മാ​കാ​ന്‍ സാ​ധി​ച്ചു​ള്ളൂ. പ​ക്ഷേ എം.​ടി സാ​ര്‍ എ​നി​ക്ക് സ​മ്മാ​നി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും ആ​ര്‍​ദ്ര​ത​യേ​റി​യ വി​കാ​ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു-​ദ​യ!

ആ​ധു​നി​ക മ​ല​യാ​ള​ത്തെ വി​ര​ല്‍ പി​ടി​ച്ചു ന​ട​ത്തി​യ എ​ഴു​ത്തു​കാ​രി​ല്‍ പി​താ​വി​ന്‍റെ സ്ഥാ​നം ത​ന്നെ​യാ​ണ് എം.​ടി​ക്കെ​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​ർ. ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച അ​നു​സ്മ​ര​ണ​ക്കു​റി​പ്പി​ൽ എം.​ടി സ​മ്മാ​നി​ച്ച എ​ഴു​ത്തോ​ല​യെ​ക്കു​റി​ച്ചും ന​ടി വാ​ചാ​ല​യാ​യി.

ഒ​റ്റ​ത്ത​വ​ണ​യേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മാ​കാ​ന്‍ സാ​ധി​ച്ചു​ള്ളൂ. കാ​ണു​മ്പോ​ഴൊ​ക്കെ വാ​ത്സ​ല്യം ത​ന്നു. ഇ​ട​യ്‌​ക്കൊ​ക്കെ ഒ​രു ചെ​റു​പു​ഞ്ചി​രി സ​മ്മാ​നി​ച്ചു. ആ ​ഓ​ര്‍​മ​ക​ളും വി​ര​ല്‍​ത്ത​ണു​പ്പ് ഇ​ന്നും ബാ​ക്കി​നി​ല്ക്കു​ന്ന എ​ഴു​ത്തോ​ല​യും മ​തി ഒ​രാ​യു​സി​ലേ​ക്കെ​ന്നും മ​ഞ്ജു വാ​ര്യ​ർ കു​റി​ച്ചു.

മ​ഞ്ജു വാ​ര്യ​രു​ടെ ഫെ​യ്സ്ബു​ക്ക് കു​റി​പ്പ്
എം​ടി സാ​ര്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ഞാ​ന്‍ ഒ​രു എ​ഴു​ത്തോ​ല​യെ​ക്കു​റി​ച്ച് ഓ​ര്‍​ത്തു​പോ​കു​ന്നു. ഒ​മ്പ​ത് വ​ര്‍​ഷം മു​മ്പ് തി​രൂ​ര്‍ തു​ഞ്ച​ന്‍​പ​റ​മ്പി​ല്‍ വി​ദ്യാ​രം​ഭം ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​ന​ത്തി​ന് ചെ​ന്ന​പ്പോ​ള്‍ അ​ദ്ദേ​ഹം എ​നി​ക്ക് സ​മ്മാ​നി​ച്ച​ത്. അ​ന്ന് ഞാ​ന്‍ ആ ​വി​ര​ലു​ക​ളി​ലേ​ക്കാ​ണ് നോ​ക്കി​യ​ത്. ഭീ​മ​നും സേ​തു​വും വി​മ​ല​യും ച​ന്തു​വു​മെ​ല്ലാം ജ​നി​ച്ച വി​ര​ലു​ക​ള്‍. അ​വി​ടെ സം​സാ​രി​ച്ച​പ്പോ​ള്‍ ജീ​വി​ച്ചി​രി​ക്കു​ന്ന എ​ഴു​ത്ത​ച്ഛ​നെ​ന്ന​ല്ലാ​തെ​യു​ള്ള വി​ശേ​ഷ​ണം മ​ന​സ്സി​ല്‍ വ​ന്നി​ല്ല.

ആ​ധു​നി​ക മ​ല​യാ​ള​ത്തെ വി​ര​ല്‍ പി​ടി​ച്ചു ന​ട​ത്തി​യ എ​ഴു​ത്തു​കാ​രി​ല്‍ പി​താ​വി​ന്‍റെ സ്ഥാ​നം ത​ന്നെ​യാ​ണ് എം.​ടി സാ​റി​ന് എ​ന്നു​ത​ന്നെ വി​ശ്വ​സി​ക്കു​ന്നു. ഒ​റ്റ​ത്ത​വ​ണ​യേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മാ​കാ​ന്‍ സാ​ധി​ച്ചു​ള്ളൂ. പ​ക്ഷേ എം.​ടി സാ​ര്‍ എ​നി​ക്ക് സ​മ്മാ​നി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും ആ​ര്‍​ദ്ര​ത​യേ​റി​യ വി​കാ​ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു-​ദ​യ!

കാ​ണു​മ്പോ​ഴൊ​ക്കെ വാ​ത്സ​ല്യം ത​ന്നു. ഇ​ട​യ്‌​ക്കൊ​ക്കെ ഒ​രു ചെ​റു​പു​ഞ്ചി​രി സ​മ്മാ​നി​ച്ചു. ആ ​ഓ​ര്‍​മ​ക​ളും വി​ര​ല്‍​ത്ത​ണു​പ്പ് ഇ​ന്നും ബാ​ക്കി​നി​ല്ക്കു​ന്ന എ​ഴു​ത്തോ​ല​യും മ​തി ഒ​രാ​യു​സി​ലേ​ക്ക്. ന​ന്ദി സാ​ര്‍, ദ​യാ​പ​ര​ത​യ്ക്കും മ​ല​യാ​ള​ത്തെ മ​ഹോ​ന്ന​ത​മാ​ക്കി​യ​തി​നും….

Exit mobile version