മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ർ പാ​ക്കി​സ്ഥാ​നി​ൽ എ​ത്തി​ച്ച ഇ​ന്ത്യാ​ക്കാ​രി യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ; ക​ണ്ടെ​ത്തി​യ​ത് 22വ​ർ​ഷ​ത്തി​നു​ശേ​ഷം

ന്യൂ​ഡ​ൽ​ഹി: 22 വ​ർ​ഷം മു​മ്പ് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ സ്ത്രീ​യെ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ വീ​ഡി​യോ​യി​ല്‍ ക​ണ്ടെ​ത്തി.

75കാ​രി​യാ​യ ഹ​മീ​ദ ബാ​നു​വി​നെ അ​വ​രു​ടെ കൊ​ച്ചു​മ​ക​നാ​ണ് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ​ത്. ഹ​മീ​ദ ബാ​നു​വി​നെ പി​ന്നീ​ട് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ച്ചു. ദു​ബാ​യി​ല്‍ വീ​ട്ടു​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത മ​നു​ഷ്യ​ക്ക​ട​ത്തു​ക്കാ​ര്‍ ഹ​മീ​ദ ബാ​നു​വി​നെ ക​ബ​ളി​പ്പി​ച്ച് 2002ലാ​ണ് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഹ​മീ​ദ ബാ​നു പാ​ക്കി​സ്ഥാ​നി​ലെ ത​ന്‍റെ 22 വ​ര്‍​ഷ​ത്തെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് വി​ശേ​ഷി​പ്പി​ച്ച​ത് “ജീ​വ​നു​ള്ള ശ​വം’ എ​ന്നാ​യി​രു​ന്നു​വെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Exit mobile version