മ​ധു​വി​ധു ക​ഴി​ഞ്ഞു​ള്ള വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര അ​ന്ത്യ​യാ​ത്ര​യാ​യി; കോ​ന്നി​യി​ലെ അ​പ​ക​ട​മ​ര​ണം വി​ശ്വ​സി​ക്കാ​നാ​വാ​തെ നാ​ട്ടു​കാ​ർ

കോ​ന്നി: ഏ​റെ​നാ​ൾ നീ​ണ്ട പ്ര​ണ​യ സാ​ഫ​ല്യ​മാ​യി നി​ഖി​ലും അ​നു​വും വി​വാ​ഹി​ത​രാ​യ​ത് ര​ണ്ടാ​ഴ്ച മു​ന്പാ​ണ്. 15 ദി​വ​സ​ങ്ങ​ൾ മാ​ത്ര​മു​ള്ള ദാ​ന്പ​ത്യ​ത്തി​നൊ​ടു​വി​ൽ അ​വ​ർ മ​ട​ങ്ങു​ന്പോ​ൾ കൂ​ട്ടാ​യി ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷി​താ​ക്ക​ളും ഒ​പ്പ​മു​ണ്ട്.

ഇ​ന്ന​ലെ കോ​ന്നി മു​റി​ഞ്ഞ​ക​ല്ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​ദ​ന്പ​തി​ക​ളാ​യ അ​നു​വി​നും നി​ഖി​ലി​നു​മൊ​പ്പം ഇ​രു​വ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളാ​യ മ​ത്താ​യി ഈ​പ്പ​ന്‍റെ​യും ബി​ജു പി. ​ജോ​ർ​ജി​ന്‍റെ​യും മ​ര​ണം ഒ​രു നാ​ടി​നെ​യാ​ക​മാ​നം ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

സ​മീ​പ​വാ​സി​ക​ളും ചെ​റു​പ്രാ​യം മു​ത​ൽ​ക്കേ പ​രി​ച​യ​ക്കാ​രു​മാ​യി​രു​ന്ന നി​ഖി​ലി​ന്‍റെ​യും അ​നു​വി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ ന​വം​ബ​ർ 30നാ​ണ് പൂ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ന്ന​ത്. ഇ​രു കു​ടും​ബ​ങ്ങ​ളും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന​തും പു​തി​യ ബ​ന്ധ​ത്തി​നു വ​ഴി​യൊ​രു​ങ്ങി. വി​വാ​ഹ​ശേ​ഷം നി​ഖി​ലി​ന്‍റെ​യും അ​നു​വി​ന്‍റെ​യും സ്വ​പ്ന​മാ​യി​രു​ന്നു മ​ലേ​ഷ്യ​യി​ലേ​ക്കു​ള്ള യാ​ത്ര.

യാ​ത്ര ക​ഴി​ഞ്ഞ് നാ​ട്ടി​ലെ​ത്തു​ന്ന മ​ക്ക​ളെ ഒ​ട്ടും വൈ​കി​ക്കാ​തെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും പി​താ​ക്ക​ൻ​മാ​ർ ചേ​ർ​ന്ന് സ്വ​ന്തം വാ​ഹ​ന​വു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു യാ​ത്ര തി​രി​ച്ച​ത്. മ​ട​ങ്ങി​വ​രു​ന്ന മ​ക്ക​ളു​മാ​യി ബ​ന്ധു​വീ​ടു​ക​ളി​ല​ട​ക്കം സ​ന്ദ​ർ​ശ​ന​ത്തി​നു തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ വീ​ട് എ​ത്താ​ൻ 15 മി​നി​റ്റ് മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ഏ​ഴു​കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​വ​ർ നാ​ലു​പേ​രെ​യും മ​ര​ണം ക​വ​രു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രാ​ണ് നി​ഖി​ലി​ന്‍റെ​യും അ​നു​വി​ന്‍റെ​യും കു​ടും​ബം. മ​ക്ക​ളോ​ടൊ​പ്പം ര​ണ്ട് വീ​ടു​ക​ളി​ലും പി​താ​ക്ക​ൻ​മാ​രും യാ​ത്ര​യാ​യ​ത് ഏ​റെ വേ​ദ​ന​യാ​യി. മ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് എ​ന്നും കൂ​ട്ടാ​യി നി​ന്ന മ​ത്താ​യി ഈ​പ്പ​നും ബി​ജു​വും അ​വ​രോ​ടൊ​പ്പം ത​ന്നെ യാ​ത്ര​യാ​കു​ന്പോ​ൾ വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഉ​ൾ​ക്കൊ​ള്ളാ​നാ​കു​ന്നി​ല്ല.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തു​വ​രെ പ​ള്ളി​യി​ലെ ക​രോ​ൾ സം​ഘ​ത്തോ​ടൊ​പ്പം നി​ന്ന​ശേ​ഷ​മാ​ണ് മ​ക്ക​ളെ കൂ​ട്ടാ​നാ​യി ബി​ജു കാ​റു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ​തെ​ന്ന് പ​റ​യു​ന്നു.​മ​ത്താ​യി- സാ​ലി ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​ണ് നി​ഖി​ൽ. മ​ക​ൾ നി​ത വി​ദേ​ശ​ത്താ​ണ്.

ബി​ജു- നി​ഷ ദ​ന്പ​തി​ക​ൾ​ക്ക് അ​നു​വി​നെ കൂ​ടാ​തെ വി​ദ്യാ​ർ​ഥി​യാ​യ ആ​രോ​ൺ മ​ക​നാ​യു​ണ്ട്. കാ​ന​ഡ​യി​ൽ ക്വാ​ളി​റ്റി ടെ​ക്നീ​ഷ​നാ​യ നി​ഖി​ൽ ന​വം​ബ​ർ 25നാ​ണ് വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ​ത്.

Exit mobile version