കേസെടുത്തിട്ടില്ലെന്ന് പോലീസ്, തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി

എറണാകുളം: പ്രമുഖ യൂട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി. തൊപ്പിയുടെ ഡ്രൈവര്‍ ജാബിര്‍ രാസലഹരി കേസില്‍ അറസ്റ്റിലായതിന് പിന്നാലെ തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും അടക്കം മുന്‍കൂര്‍ ജാമ്യത്തിന് ഹരജി സമര്‍പ്പിച്ചിരുന്നു.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. ഈ ഹര്‍ജിയില്‍ ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പാലാരിവട്ടം പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് തൊപ്പിക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസില്ലെന്ന് പൊലീസ് അറിയിച്ചു. തൊപ്പിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതിനെ തുടര്‍ന്നായിരുന്നു കേസ് തീര്‍പ്പാക്കിയത്. തമ്മനത്തെ ഫ്‌ലാറ്റില്‍ നിന്നും ഈ മാസം 16-നാണ് രാസലഹരിയുമായി തൊപ്പിയുടെ ഡ്രൈവറെ പിടികൂടിയത്. ഇതിനെ ചുറ്റിപറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും പൊലീസ് മുന്നോട്ട് വച്ചിരുന്നു.

തുടര്‍ന്ന് കേസില്‍ പ്രതിയാക്കിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിഹാദ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

Exit mobile version