പേ​ഴ്‌​സ​ണാ​ലി​റ്റി ഡെ​വ​ല​പ്പ് ചെ​യ്യു​ന്ന പ്രാ​യ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ള്‍ ഡി​വോ​ഴ്‌​സാ​യ​തോ​ടെ രാ​ജ്യം​വി​ട്ടു പോ​കാ​ൻ തോ​ന്നി: ശ്രു​തി ഹ​സ​ൻ

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍ ഹാ​സ​ന്‍റെ ജ​ന്മ​ദി​നം. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​നെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി ക​ഥ​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ന​ട​ന്‍റെ വി​വാ​ഹ ജീ​വി​തം പ​രാ​ജ​യ​പ്പെ​ട്ട​തും പ്ര​ണ​യ​ക​ഥ​ക​ളു​മൊ​ക്കെ അ​തി​ലു​ണ്ടാ​യി​രു​ന്നു. കൂ​ട്ട​ത്തി​ല്‍ ന​ടി​യും മ​ക​ളു​മാ​യ ശ്രു​തി ഹാ​സ​ന്‍ പ​ങ്കു​വ​ച്ച ചി​ല കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി.

ത​ന്‍റെ മാ​താ​പി​താ​ക്ക​ളെക്കുറി​ച്ചും അ​വ​രു​ടെ വേ​ര്‍​പി​രി​യ​ലി​നെക്കുറിച്ചും ശ്രു​തി പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ വൈ​റ​ലാ​വു​ക​യാ​ണ്. പേ​ഴ്‌​സ​ണാ​ലി​റ്റി ഡെ​വ​ല​പ്പ് ചെ​യ്യു​ന്ന പ്രാ​യ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ള്‍ ഡി​വോ​ഴ്‌​സാ​യ​തോ​ടെ രാ​ജ്യംവി​ട്ടു പോ​കാ​നാ​ണ് ത​നി​ക്കു തോ​ന്നി​യ​തെ​ന്നാ​ണ് ശ്രു​തി പ​റ​യു​ന്ന​ത്.

ത​മി​ഴി​ലെ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​ര​പു​ത്രി. എ​ന്‍റെ അ​പ്പ എ​ന്ന് പ​റ​യു​ന്ന​ത് അ​പൂ​ര്‍​വ പ്ര​തി​ഭാ​സ​മാ​ണ്. അ​തെ​നി​ക്കു ചെ​റി​യ പ്രാ​യ​ത്തി​ലെ മ​ന​സി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രു സെ​ലി​ബ്രി​റ്റി ആ​ണെ​ന്നും ഞാ​ന്‍ ക​ണ്ട ആ​ളു​ക​ളി​ല്‍ നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​നാ​ണെ​ന്നും എ​നി​ക്ക് നേ​ര​ത്തെ മ​ന​സി​ലാ​യി. അ​ച്ഛ​നും അ​മ്മ​യും അ​വ​രു​ടേ​താ​യ വ്യ​ക്തി താ​ല്പ​ര്യ​മു​ള്ള​വ​രും ശാ​ഠ്യ​ക്കാ​രും ആ​യി​രു​ന്നു.

അ​വ​ര്‍​ക്ക് അ​വ​രു​ടേ​താ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​ണ്ടാ​വും. വ​ള​ര്‍​ന്ന​പ്പോ​ള്‍ അ​ത് എ​നി​ക്കും അ​നി​യ​ത്തി​ക്കും ല​ഭി​ച്ചു.
മാ​താ​പി​താ​ക്ക​ള്‍ വേ​ര്‍​പി​രി​ഞ്ഞ​തോ​ടെ ഞാ​ന്‍ മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ജീ​വി​ത​വും ഒ​ക്കെ ഇ​വി​ടെ​യാ​യി​രു​ന്നു അ​തെ​ല്ലാം ന​ഷ്ട​പ്പെ​ട്ട് പോ​യി.

പി​ന്നീ​ട് ഞാ​ന്‍ ഇ​വി​ടേ​ക്ക് തി​രി​ച്ചു വ​ന്നെ​ങ്കി​ലും എ​നി​ക്ക് പ​ഴ​യ​തു​പോ​ലെ ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ആ ​പ​ഴ​യ ശ്രു​തി​യെ എ​നി​ക്കു ന​ഷ്ട​പ്പെ​ട്ടു. 15 മു​ത​ല്‍ 20 വ​യ​സുവ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മു​ടെ പേ​ഴ്‌​സ​ണാ​ലി​റ്റി ഡെ​വ​ല​പ്പ് ചെ​യ്യു​ന്ന കാ​ലം. മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ല്‍ ന​മ്മ​ള്‍ എ​ന്താ​യി തീ​ര​ണ​മെ​ന്നൊ​ക്കെ അ​പ്പോ​ഴാ​ണ് തീ​രു​മാ​നി​ക്കു​ക. ആ ​സ​മ​യ​ത്ത് കാ​റി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ അ​പ്പ​യു​ടെ സി​നി​മ​യു​ടെ പോ​സ്റ്റ​റു​ക​ള്‍ റോ​ഡ് സൈ​ഡി​ലൊ​ക്കെ ഞാ​ന്‍ കാ​ണു​ന്ന​ത്. അ​ത് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ഒ​ന്നും എ​നി​ക്ക് സാ​ധി​ച്ചി​ല്ല.

എ​ങ്ങ​നെ​യും ഇ​വി​ടം വി​ട്ടു പോ​വു​ക എ​ന്ന​തു മാ​ത്ര​മേ എ​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. മുംബൈ അല്ല രാ​ജ്യം വി​ട്ട് ത​ന്നെ പോ​കാ​മെ​ന്നു വി​ചാ​രി​ച്ചു. അ​ങ്ങ​നെ പ​ത്തൊ​മ്പ​താ​മ​ത്തെ വ​യ​സില്‍ ഞാ​ന്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യി. അ​വി​ടെ നി​ന്നു​മാ​ണ് എ​ന്‍റെ മ്യൂ​സി​ക് യാ​ത്ര തു​ട​ങ്ങി​യ​ത്. വൗ ​ശ്രു​തി… എ​ന്ന് പ​റ​ഞ്ഞു എ​ല്ലാ​വ​രും എ​ന്നെ അ​ഭി​ന​ന്ദി​ച്ച​ത് സ്‌​കൂ​ളി​ല്‍ വ​ച്ചാ​ണ്. വ​ള​രെ ശ​ബ്ദ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും ഞാ​ന്‍ സ്‌​കൂ​ളി​ല്‍ പാ​ട്ട് പാ​ടി​യി​രു​ന്നു. അ​തി​ന് വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​ണ് ല​ഭി​ച്ച​ത്. ചെ​റി​യ പ്രാ​യ​ത്തി​ല്‍ ഞാ​ന്‍ അ​പ്പ​യു​ടെ സി​നി​മ​യി​ല്‍ പാ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ശ​രി​ക്കും എ​ന്‍റെ ലൈ​ഫ് ചെ​യി​ഞ്ച് മൊ​മെ​ന്‍റ് ആ​യി​രു​ന്നു അ​ന്ന് സ്‌​കൂ​ളി​ല്‍ ന​ടന്നത്.

ക​മ​ല്‍ ഹാ​സ​ന്‍റെ ര​ണ്ടു പെ​ണ്‍​മ​ക്ക​ളി​ല്‍ മൂ​ത്ത​യാ​ളാ​ണ് ശ്രു​തി ഹാ​സ​ന്‍. മു​ന്‍​ന​ടി സ​രി​ക​യാ​ണ് ശ്രു​തി​യു​ടെ അ​മ്മ. സ​രി​ക​യു​മാ​യി​ട്ടു​ള്ള വി​വാ​ഹ​ത്തി​ന് മു​ന്‍​പ് ത​ന്നെ ശ്രു​തി ജ​നി​ച്ചി​രു​ന്നു. ശേ​ഷം വി​ദേ​ശ​ത്തും മ​റ്റു​മാ​യി പ​ഠി​ച്ച ശ്രു​തി സം​ഗീ​ത​ത്തി​നാ​ണ് ഏ​റ്റ​വു​മ​ധി​കം പ്രാ​ധാ​ന്യം ന​ല്‍​കി​യി​രു​ന്ന​ത്. ചെ​റി​യ പ്രാ​യ​ത്തി​ല്‍ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​ഠ​ന​ത്തി​നു​ശേ​ഷം അ​ഭി​ന​യ​ത്തി​ല്‍ ത​ന്നെ ചു​വ​ടു​റ​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു

Exit mobile version