ഭ​ര​ത​ൻ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രാ​ഴ്ച വെ​യി​ല്‍ കൊ​ണ്ട് ശ​രീ​രം ക​റു​പ്പി​ച്ചു: വി​നീ​ത്

എം​ടി സാ​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഭ​ര​തേ​ട്ട​ന്‍ ഋ​ഷി​ശൃം​ഗ​ന്‍ എ​ന്നൊ​രു ചി​ത്രം പ്ലാ​ന്‍ ചെ​യ്തി​രു​ന്നു. അ​തി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ക്ഷ​ണം എ​നി​ക്ക് കി​ട്ടി.

എ​ന്‍റെ ആ​ദ്യ സി​നി​മ​യ്ക്ക് മു​ന്‍​പു​ള്ള കാ​ര്യ​മാ​ണി​ത്. അ​ന്ന് ഞാ​ന്‍ ഒ​മ്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ക​യാ​ണ്. എം ​ഡി സാ​റി​ന്‍റെ നി​ര്‍​ദേ​ശ​ത്താ​ല്‍ ഞാ​ന്‍ ഭ​ര​തേ​ട്ട​നെ മ​ദി​രാ​ശി​യി​ലു​ള്ള വീ​ട്ടി​ല്‍ പോ​യി ക​ണ്ടു. ഋ​ഷി​ശൃം​ഗ​ന്‍റെ ക​ഥ മു​ഴു​വ​ന്‍ എ​നി​ക്ക് പ​റ​ഞ്ഞു ത​ന്നു.

സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ള്‍ പി​രി​ഞ്ഞ​ത്. പ​ക്ഷേ എ​ന്തു​കൊ​ണ്ടോ ആ ​സി​നി​മ ന​ട​ന്നി​ല്ല. പി​ന്നീ​ട് ആ​വാ​രം​പൂവ്, പ്ര​ണാ​മം എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ ഞാ​ന്‍ ഭ​ര​തേ​ട്ട​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്തു. സി​നി​മ ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും ആ​ഹ്ലാ​ദ​ത്തോ​ടെ കൂ​ടെ ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു അ​ത്.

ആ​വാ​രം പൂ​വി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി താ​മ​സി​ച്ചി​രു​ന്ന നാ​ഗ​ര്‍​കോ​വി​ലി​ലെ ലോ​ഡ്ജി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ല്‍ കി​ട​ന്നു ഒ​രാ​ഴ്ച വെ​യി​ല്‍ കൊ​ണ്ട് ഞാ​ന്‍ ശ​രീ​രം ക​റു​പ്പി​ച്ചി​രു​ന്നു. എ​ന്‍റെ മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​യി​രു​ന്നു പ​ത്മ​രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്ത ന​മു​ക്ക് പാ​ര്‍​ക്കാ​ന്‍ മു​ന്തി​രി​ത്തോ​പ്പു​ക​ള്‍.

വ​ള​രെ സൗ​മ്യ സ്വ​രൂ​പ​നാ​യി​രു​ന്നു പ​പ്പേ​ട്ട​ന്‍. സം​ഭാ​ഷ​ണ​ത്തി​ലെ മോ​ഡു​ലേ​ഷ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​റ്റി​ല്‍ നി​ന്നാ​ണ് പ​ഠി​ച്ച​ത്. എ​നി​ക്ക് ഷൂ​ട്ടിം​ഗ് ഇ​ല്ലെ​ങ്കി​ലും ലാ​ലേ​ട്ട​നും തി​ല​ക​ന്‍ ചേ​ട്ട​നു​മൊ​ക്കെ അ​ഭി​ന​യി​ക്കു​ന്ന സീ​നു​ക​ള്‍ ഞാ​ന്‍ പോ​യി കാ​ണു​മാ​യി​രു​ന്നു. അ​തെ​നി​ക്കു വ​ലി​യ അ​നു​ഭ​വ​മാ​യി എ​ന്ന് വി​നീ​ത് പ​റ​ഞ്ഞു.

Exit mobile version