മാ​റ്റി നി​ര്‍​ത്തു​ക​യോ മാ​റി നി​ല്‍​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല: അ​മ്മ സം​ഘ​ട​ന എ​നി​ക്കു പ്രി​യ​പ്പെ​ട്ട​താ​ണ്

“അ​മ്മ സം​ഘ​ട​ന​യി​ല്‍ നി​ന്ന് എ​ന്നെ മാ​റ്റി നി​ര്‍​ത്തു​ക​യോ ഞാ​ന്‍ മാ​റി നി​ല്‍​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. പ​ക്ഷെ ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ ഒ​രു ചെ​റി​യ പ്ര​ശ്‌​നം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ന​പ്പു​റം അ​മ്മ എ​ന്ന സം​ഘ​ട​ന എ​നി​ക്കു വ​ള​രെ പ്രി​യ​പ്പെ​ട്ട​താ​ണ്.

അ​വ​ര്‍ ചെ​യ്യു​ന്ന എ​ല്ലാ ന​ല്ല പ്ര​വൃ​ത്തി​ക​ളു​ടെ​യും കൂ​ടെ ഞാ​നു​ണ്ടാ​കും. അ​തി​ല്‍ യാ​തൊ​രു വ്യ​ത്യാ​സ​വു​മി​ല്ല. അ​മ്മ​യു​ടെ നേ​തൃ​സ്ഥാ​ന​ത്തേ​ക്കു വ​രു​ന്ന​തി​നെക്കു​റി​ച്ച് ഇ​പ്പോ​ള്‍ ഞാ​ന്‍ ചി​ന്തി​ക്കു​ന്നി​ല്ല.

എ​നി​ക്കു സ്വീ​കാ​ര്യ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. സം​ഘ​ട​ന നോ​ക്കി ന​ട​ത്താ​ന്‍ കേ​പ്പ​ബി​ളാ​ക​ണം. പൃ​ഥ്വി​രാ​ജ്, വി​ജ​യ​രാ​ഘ​വ​ന്‍ ചേ​ട്ട​ന്‍ എ​ന്നി​വ​രൊ​ക്കെ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് വ​രാ​ന്‍ യോ​ഗ്യ​ത​യു​ള്ള​വ​രാ​യി തോ​ന്നി​യി​ട്ടു​ണ്ട് എന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പറഞ്ഞു.

Exit mobile version