ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് 43 കു​ര​ങ്ങു​ക​ൾ ചാ​ടി​പ്പോ​യി: മുന്നറിയിപ്പുമായി പോലീസ്

സൗ​ത്ത് ക​രോ​ലി​ന: അ​മേ​രി​ക്ക​യി​ലെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് 43 കു​ര​ങ്ങു​ക​ൾ ചാ​ടി​പ്പോ​യി. സൗ​ത്ത് ക​രോ​ലി​ന​യി​ലു​ള്ള ആ​ൽ​ഫ ജ​ന​സി​സ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​മാ​ണ് കു​ര​ങ്ങു​ക​ൾ ചാ​ടി​പ്പോ​യ​ത്.

ബോ​ഫ​റ്റ് കൗ​ണ്ടി​യി​ലെ കാ​സ​ല്‍ ഹാ​ള്‍ റോ​ഡി​ലു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് 43 റീ​സ​സ് മ​ക്കാ​ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങു​ക​ളെ​യാ​ണ് കാ​ണാ​താ​യ​തെ​ന്ന് യെ​മ​സേ പോ​ലീ​സ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കു​ര​ങ്ങു​ക​ൾ ചാ​ടി​പ്പോ​യ​ത്.

കൂ​ടി​ന്‍റെ വാ​തി​ല്‍ അ​ട​യ്ക്കാ​ന്‍ ജീ​വ​ന​ക്കാ​ര​ൻ മ​റ​ന്നു​പോ​യ​താ​ണ് അ​വ ചാ​ടി​പ്പോ​കാ​ന്‍ കാ​ര​ണ​മെ​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ ഗ്രെ​ഗ് വെ​സ്റ്റ​ര്‍​ഗാ​ഡ് പ​റ​ഞ്ഞു. സൗ​ത്ത് ക​രോ​ലി​ന​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും പൂ​ട്ടു​ന്ന​തി​നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Exit mobile version