സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള: പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ‘ഇ​ൻ​ക്ലൂ​സീ​വ്‌ സ്‌​പോ​ർ​ട്‌​സ്‌’ മ​ത്സ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പു​തി​യ മാ​തൃ​ക​യാ​യി രാ​ജ്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കും; പി. ​രാ​ജീ​വ്

കൊ​ച്ചി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ളി​മ്പി​ക്‌​സ്‌ മാ​തൃ​ക​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണെ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. ന​വം​ബ​ർ 4 മു​ത​ൽ 11 വ​രെ​യാ​ണ് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷം മു​ത​ൽ ‘ഇ​ൻ​ക്ലൂ​സീ​വ്‌ സ്‌​പോ​ർ​ട്‌​സ്‌’ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന​ത് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പു​തി​യ മാ​തൃ​ക​യാ​യി വ​രും വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ക്ക് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് കു​റി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഒ​ളി​മ്പി​ക്‌​സ്‌ മാ​തൃ​ക​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണെ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ന​വം​ബ​ർ 4 മു​ത​ൽ 11 വ​രെ​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ്യ​മേ ത​ന്നെ അ​ഭി​ന​ന്ദി​ക്കു​ന്നു. നി​ര​വ​ധി ക​ട​മ്പ​ക​ൾ ക​ട​ന്ന് സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ക​യെ​ന്ന​ത് വ​ലി​യൊ​രു നേ​ട്ട​മാ​ണ്.

സം​സ്ഥാ​ന​ത​ല മ​ത്സ​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ ഈ ​കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. ഈ ​വ​ർ​ഷം മു​ത​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ‘ഇ​ൻ​ക്ലൂ​സീ​വ്‌ സ്‌​പോ​ർ​ട്‌​സ്‌’ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന​ത് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പു​തി​യ മാ​തൃ​ക​യാ​യി വ​രും വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കും. അ​ത്‌​ല​റ്റി​ക്‌​സ്‌, ഫു​ട്‌​ബോ​ൾ, ഹാ​ൻ​ഡ്‌​ബോ​ൾ, ബാ​ഡ്‌​മി​ന്‍റ​ൺ എ​ന്നി​വ​യാ​ണ്‌ ഈ ​വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ൾ.

Exit mobile version