ദി​വ്യ​യു​ടെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് പു​റ​ത്ത്; വീ​ഡി​യോ​ഗ്രാ​ഫ​റേ​യും കൂ​ട്ടി ക്ഷ​ണി​ക്കാ​തെ എ​ത്തി​യ​ത് അ​പ​മാ​നി​ക്കാ​നെ​ന്ന ആ​സൂ​ത്രി​ത ല​ക്ഷ്യ​വു​മാ​യി; ക്രി​മി​ന​ൽ സ്വ​ഭാ​വ​ത്തി​ന്‍റെ ല​ക്ഷ​ണം

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ പി.​പി. ദി​വ്യ അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ക എ​ന്ന ഗൂ​ഢ​ല​ക്ഷ്യ​ത്തി​ൽ ആ​സൂ​ത്രി​ത​മാ​യ കു​റ്റ​വാ​സ​ന​യോ​ടു​കൂ​ടി​യാ​ണു പ്ര​വ​ർ​ത്തി​ച്ച​തെ​ന്നു റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്.

പെ​ട്രോ​ൾ പ​ന്പ് വി​ഷ​യ​ത്തി​ൽ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ശേ​ഷം പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യ ജ​ന​പ്ര​തി​നി​ധി​യാ​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യു​ടെ പേ​രി​ൽ മ​റ്റു നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന ഗു​രു​ത​ര​മാ​യ ചൂ​ണ്ടി​ക്കാ​ട്ട​ലും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ന​വീ​ൻ ബാ​ബു​വി​നെ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ അ​പ​മാ​നി​ത​നാ​ക്കു​ക എ​ന്ന ആ​സൂ​ത്രി​ത​മാ​യ ല​ക്ഷ്യം ന​ട​പ്പാ​ക്കാ​നാ​ണു പ്രാ​ദേ​ശി​ക ചാ​ന​ൽ വീ​ഡി​യോ​ഗ്രാ​ഫ​റോ​ടു യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന ഹാ​ളി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വാ​ങ്ങി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തു ന​വീ​ൻ ബാ​ബു​വി​നെ അ​പ​മാ​നി​ക്കു​ക എ​ന്ന കൃ​ത്യ​മാ​യ ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി​യാ​ണ്. യാ​ത്ര​യ​യ​പ്പ് വേ​ള​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​വും വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തു​മെ​ല്ലാം പ്ര​തി​യു​ടെ ക്രി​മി​ന​ൽ സ്വ​ഭാ​വ​മാ​ണു കാ​ണി​ക്കു​ന്ന​ത്. പ്ര​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ ന​വീ​ൻ ബാ​ബു​വി​നെ മാ​ന​സി​ക​മാ​യി ത​ക​ർ​ത്തു.

ആ​രും ക്ഷ​ണി​ക്കാ​തെ​യാ​ണു യോ​ഗ​ഹാ​ളി​ലെ​ത്തി​യ​ത്. ഇ​വ​രെ ക​ണ്ട​പ്പോ​ൾ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ക​സേ​ര ഒ​ഴി​ഞ്ഞു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​സം​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​തു​വ​ഴി പോ​കു​ന്പോ​ൾ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി ന​ട​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞു വ​ന്ന​താ​ണെ​ന്നു ദി​വ്യ​ത​ന്നെ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്.

ആ​രും പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന​തി​നു​ള്ള വ്യ​ക്ത​മാ​യ തെ​ളി​വാ​ണി​ത്. ക്ഷ​ണി​ക്കാ​തെ വ​ന്ന​തി​നാ​ലാ​ണു യാ​ത്ര​യ​യ​പ്പി​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​യാ​യ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ ഇ​റ​ങ്ങി​പ്പോ​യ​ത്. ഇ​ക്കാ​ര്യം ക​ള​ക്ട​റേ​റ്റ് ഇ​ന്‍​സ്‌​പെ​ക്‌​ഷ​ന്‍ വിം​ഗി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ഴി​യി​ലു​മു​ണ്ട്.

കു​റ്റ​വാ​സ​ന​യി​ൽ​നി​ന്നു​ണ്ടാ​യ ആ​സൂ​ത്രി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​തെ​ല്ലാ​മെ​ന്നാ​ണു റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്

Exit mobile version