കോ​മ​ഡി​യും പ്ര​ണ​യ​വും തതുല്യം: ജ​യം ര​വി​യു​ടെ ‘ബ്ര​ദ​ര്‍’ 31ന്

ജ​യം ര​വി​യെ നാ​യ​ക​നാ​ക്കി എം. ​രാ​ജേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ബ്ര​ദ​ര്‍. കോ​മ​ഡി​ക്കും പ്ര​ണ​യ​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ല്‍​കി​യു​ള്ള ഒ​രു ചി​ത്ര​മാ​യി​രി​ക്കും ബ്ര​ദ​ര്‍ എ​ന്ന് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

സ്ക്രീ​ൻ സീ​ൻ മീ​ഡി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കെ.​എ​സ്. സെ​ന്തി​ൽ കു​മാ​ർ, വി.​ഗു​രു ര​മേ​ഷ് എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​ക്ക​ൾ. ചി​ത്രം 31ന് ​ദീ​പാ​വ​ലി റി​ലീ​സ് ആ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ശ്രീ ​ഗു​രു​ജ്യോ​തി ഫി​ലിം​സ്, സാ​ൻ​ഹ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കേ​ര​ള​ത്തി​ൽ ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

പ്രി​യ​ങ്ക മോ​ഹ​നാ​ണ് നാ​യി​ക​യാ​യി എ​ത്തു​ക. ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ, വി​ടി​വി ഗ​ണേ​ഷ്, ഭൂ​മി​ക ചൗ​ള, യോ​ഗി ബാ​ബു, നാ​ട്ടി സീ​ത, അ​ച്യു​ത്, റാ​വു ര​മേ​ഷ് എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഹാ​രി​സ് ജ​യ​രാ​ജ് മാ​ന്ത്രി​ക സം​ഗീ​തം ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം വേ​കാ​ന​ന്ദ് സ​ന്തോ​ഷ് ആ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

എ​ഡി​റ്റ​ർ ആ​ശി​ഷ് ജോ​സ​ഫ്, ആ​ർ​ട്ട് ആ​ർ.​കി​ഷോ​ർ, കൊ​റി​യോ​ഗ്രാ​ഫി സാ​ൻ​ഡി, സ​തീ​ഷ്കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ് പ്ര​കാ​ശ്, കോ​സ്റ്റ്യും​സ് പ്ര​വീ​ൺ രാ​ജ, പ​ല്ല​വി സിം​ഗ്, സ്റ്റി​ൽ​സ് മു​രു​ഗ​ദോ​സ്, ഡി​സൈ​ൻ ഡി​സൈ​ൻ പോ​യി​ന്‍റ്, പി​ആ​ർ​ഒ (കേ​ര​ള) പി. ​ശി​വ​പ്ര​സാ​ദ്.

Exit mobile version