കൈവശം 52,000 രൂപ, 2.1 കോടിയുടെ ഭൂസ്വത്തുക്കള്‍, 550 പവന്‍ സ്വര്‍ണ്ണം, പ്രിയങ്ക ഗാന്ധിയുടെ സ്വത്തുവിവരങ്ങള്‍ ഇങ്ങനെ

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതിനൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തന്റെ സ്വത്തുവിവരങ്ങളും പ്രിയങ്ക വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയുടെ ആസ്തി 12 കോടിയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വിവിധ ബാങ്കുകളിലായും സ്വര്‍ണവുമായും 4.24 കോടിയുടെ നിക്ഷേപമുണ്ട്. കൈവശം 52,000 രൂപയാണ് ഉള്ളത്. 2.1 കോടിയുടെ ഭൂസ്വത്തുക്കള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രിയങ്കയ്ക്ക് രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. 15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഹോണ്ട സിആര്‍വി കാര്‍, ഭര്‍ത്താവ് സമ്മാനമായി നല്‍കിയ 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വര്‍ണം കൈവശമുണ്ട്.

ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സ്വന്തമായി വീടുണ്ടെന്നും അതിന് 5.63 കോടിയിലധികം രൂപയുണ്ടെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. 37.91 കോടിയുടെ ജംഗമവസ്തുക്കളും 27.64 കോടിയുടെ സ്ഥാപരവസ്തുക്കളും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ പേരിലുണ്ട്. ഇദ്ദേഹത്തിന് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്.

Exit mobile version