അര്‍ജ്ജുന്റെ ലോറി തന്നെ സ്ഥിരീകരിച്ചു; ലോറിയില്‍ കയര്‍ കെട്ടി, ഉയര്‍ത്താന്‍ ശ്രമം

ഷിരൂര്‍: കര്‍ണാടകയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരരച്ചില്‍ പുരോഗമിക്കവെ അര്‍ജുന്റെ ലോറി കണ്ടെത്തി ഈശ്വര്‍ മല്‍പെ. അര്‍ജുന്റെ ലോറി തന്നെയെന്ന് സ്ഥിരീകരിച്ചു. ഗംഗാവലിയുടെ അടിത്തട്ടില്‍ പോയി ലോറിയുടെ അടിയില്‍ കയര്‍ കെട്ടി. ലോറിയുടെ കാബിന്റെ താഴെയുള്ള ടയറുകളോട് ചേര്‍ന്ന് ഇരുമ്പ് റോഡില്‍ വടം കെട്ടി.

മറ്റ് ലോറികളൊന്നും അപകട സ്ഥലത്ത് കാണാതായിട്ടില്ല എന്നാണ് ഇതുവരെയുള്ള വിവരം. അതിനാല്‍ അര്‍ജുന്റെ ലോറി തന്നെയാവും ഇതെന്ന് കരുതുന്നു. പുഴയുടെ അടിത്തട്ടിലേക്ക് പോയ ഈശ്വര്‍ മല്‍പെ ദൃശ്യങ്ങളും തന്റെ മൊബൈലില്‍ പകര്‍ത്തി. ഇദ്ദേഹം കെട്ടിയ കയര്‍ ഉപയോഗിച്ച് ലോറിയുടെ കാബിന്‍ ഉയര്‍ത്താനാണ് ശ്രമം.

Exit mobile version