കോട്ടയം: അക്ഷരക്കണിയൊരുക്കിയ മാങ്ങാനം എൽ പി സ്‌കൂളിലെ പുതിയ ഹൈ ടെക് നേഴ്‌സറി നാടിനൊന്നാകെ ആവേശമായി. മാങ്ങാനം എൽ പി സ്‌കൂളിന്റെ സുവർണ സ്വപ്നം ഇന്നലെ സാക്ഷാത്കാരമായി .
കാനം ലാറ്റക്സിന്റെ സഹകരണത്തോടെ കോട്ടയം ഇന്നർ വീൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ 3 .5 ലക്ഷം രൂപ ചിലവഴിച്ചാണ് ഹൈ ടെക് നേഴ്‌സറി ക്‌ളാസ്സ്‌റൂം നിർമിച്ചത്.
ഹൈ ടെക് നേഴ്സ്സറിയുടെ ഉത്ഘാടനം ഇന്നലെ കോട്ടയം ഇന്നർ വീൽ ക്ലബ്ബ് പ്രസിഡന്റും കാനം ലാറ്റക്സ് മാനേജിങ് പാർട്ണറുമായ ശ്രീമതി തളിത എബ്രഹാം നിർവഹിച്ചു.
തദവസരത്തിൽ ഐ റ്റി ഉപകരണങ്ങളുടെ ഉത്ഘാടനം വിജയപുരം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ശ്രീ ബിജു പി റ്റി നിർവഹിച്ചു.
