ജയറാമിന് തുളസീദാസുമായി സിനിമ ചെയ്യാന്‍ താത്പര്യമില്ല’, പക്ഷെ പടം ഹിറ്റ്, പിന്നെ സംഭവച്ചത്

നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് തുളസീദാസ്. ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ ഇന്നും ഓര്‍ത്തുവെക്കപ്പെടുന്നവയാണ്. മോഹന്‍ലാലിനെ നായകനാക്കി കോളേജ് കുമാരന്‍, മിസ്റ്റര്‍ ബ്രഹ്‌മചാരി തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

സില്‍ക്ക് സ്മിതയെ കേന്ദ്ര കഥാപാത്രമാക്കി അന്ന് ചെയ്ത ലയനം എന്ന ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തിയറ്ററുകളില്‍ സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയെങ്കിലും ലയനത്തിലെ കഥാപാശ്ചാത്തലം ബിഗ്രേഡ് സിനിമ എന്ന ലേബല്‍ ഉണ്ടാക്കി കൊടുത്തു. ഈ സിനിമയ്ക്ക് ശേഷമാണ് തുളസീദാസ് കൗതുക വാര്‍ത്തകള്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തുളസീ ദാസിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു കൗതുക വാര്‍ത്തകള്‍. എന്നാല്‍ ഈ ചിത്രത്തിലേക്ക് ആദ്യം സമീപിച്ചത് ജയറാമിനെ ആയിരുന്നു എന്ന് പറയുകയാണ് തുളസീദാസ്.

ആദ്യം സിനിമ ചെയ്യാമെന്ന് പറഞ്ഞ ജയറാം കുറച്ചു കഴിഞ്ഞപ്പോള്‍ അഭിനയിക്കില്ലെന്ന് പറയുകയായിരുന്നു. അതേസമയം സിനിമയില്‍ സുരേഷ് ഗോപിയെ അഭിനയിപ്പിച്ചുവെന്നും ചിത്രം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ഇതിന് ശേഷം പിന്നീട് ജയറാമുമായി പിന്നീട് എന്ത് സംഭവിച്ചു എന്ന് പറയുകയാണ് തുളസീദാസ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുളസീദാസിന്റെ തുറന്നുപറച്ചില്‍. നീ ചെയ്തത് അത്ര ശരിയായിട്ടില്ല എന്ന് പറയും, ഇന്ന് അവരെന്നെ ഒരു നടനാണെന്ന് അംഗീകരിച്ചു;

കൊച്ചിയിലെത്തി സാക്ഷാൽ AR റഹ്മാൻ 2 ലയനത്തിന് ശേഷമാണ് കൗതുക വാര്‍ത്തകള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. അന്ന് ആറ്റിങ്ങല്‍ മാലയോഗം എന്ന സിബി മലയില്‍ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്ന സമയമാണ്. അവിടെ ജയറാമും മുകേഷുമുണ്ട്. അങ്ങനെ ഞാനും പ്രൊഡ്യൂസറും അവരെ കാണാന്‍ സെറ്റില്‍ ചെല്ലുന്നു. അവിടെ വെച്ചാണ് ജയറാമിനെ ആദ്യമായി കാണുന്നത്. സംസാരിച്ചു അദ്ദേഹം സിനിമ ചെയ്യാം എന്ന് പറഞ്ഞു, അത് കഴിഞ്ഞ് മുകേഷിനെ പോയി കണ്ടു. മുകേഷും ചെയ്യാമെന്ന് പറഞ്ഞു. ‘ഞാൻ തന്ന ദാനമാണെടീ നിന്റെ ജീവിതമെന്ന് പറഞ്ഞു; സുഹൃത്തുക്കളുടെ വ്യക്തി ജീവിതത്തിൽ ആവശ്യപ്പെട്ടാലേ ഇടപെടൂ’ ‘അന്നൊന്നും ഡീറ്റെയില്‍ ആയിട്ട് കഥ പറയുന്ന പരിപാടിയില്ല. അത് കഴിഞ്ഞ് കുറച്ച് തിരിച്ച് കാറില്‍ വന്നിരിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ശംഭു അണ്ണന്‍ പറഞ്ഞു, മോനെ, ജയറാമിന്റെ കാര്യം നടക്കില്ല എന്ന്. മുകേഷ് ഓക്കെയാണ്.

ജയറാമിന് തുളസീദാസുമായി സിനിമ ചെയ്യാന്‍ താത്പര്യമില്ല എന്നാണ് എന്നോട് പറഞ്ഞത്. ലയനം ഒക്കെ കഴിഞ്ഞ വന്ന സമയം ആയതുകൊണ്ടാണ് പിന്മാറ്റം. പക്ഷെ ലയനം അന്ന് സൂപ്പര്‍ ഹിറ്റ് ആയിട്ട് ഓടിക്കൊണ്ടിരിക്കുന്ന സമയമാണ്. പക്ഷെ അതുകൊണ്ട് തന്നെയാകാം അദ്ദേഹം അഭിനയിച്ചില്ല,’ തുളസീദാസ് പറയുന്നു. അന്ന് ആ കാര്‍ നേരെ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് പോയി. അന്ന് അങ്ങനെ അദ്ദേഹത്തെ കണ്ടു, സംസാരിക്കുന്നു, അദ്ദേഹം സമ്മതിക്കുന്നു.

അങ്ങനെയാണ് ഈ സിനിമയിലേക്ക് മണിയന്‍ പിള്ള രാജു, സിദ്ദീഖ് തുടങ്ങിയ ഗ്രൂപ്പ് ഒക്കെ വന്നു. ഉര്‍വ്വശി സിനിമയില്‍ നായികയായി വന്നു. ആ സിനിമ സൂപ്പര്‍ ഹിറ്റ് ആയി. അതിന് ശേഷം ഫാമിലി ഓഡിയന്‍സിന് വേണ്ടി എന്ന രീതിയില്‍ സിനിമകള്‍ വരുന്നു. തുടര്‍ന്ന് അങ്ങോട്ട് ഇഷ്ടം പോലെ സിനിമകള്‍ വരുന്നു. അവരുടെ മനസിൽ അതൊന്നുമായിരുന്നില്ല; മകൾക്ക് കണ്ട പയ്യൻ നീയാണെന്ന് മണിരത്നത്തോട് പറഞ്ഞപ്പോൾ; ചാരുഹാസൻ ആ സിനിമ നടന്നില്ലെങ്കിലും ജയറാമിനെ വെച്ച് വീണ്ടും സിനിമകള്‍ ചെയ്തു. ചാഞ്ചാട്ടം, ഏഴര പൊന്നാന, കിലുകില്‍ പമ്പരം തുടങ്ങിയ സിനിമകളില്‍ ജയറാം വേഷമിട്ടു.

കൗതുക വാര്‍ത്തകള്‍ ഹിറ്റായതോടെ മൊത്തത്തില്‍ മാറി. പിന്നെ എനിക്ക് നേരത്തെ പടം തന്നില്ല എന്നൊന്നും മനസില്‍ വെക്കേണ്ട കാര്യമില്ലല്ലോ. ചാഞ്ചാട്ടമായിരുന്നു ജയാറമിനെ വെച്ച് ചെയ്ത ആദ്യത്തെ സിനിമ. ചാഞ്ചാട്ടം, ഏഴരപൊന്നാന, കിലുകില്‍പമ്പരം, മിന്നാമിനുങ്ങിനും താലികെട്ട്, സൂര്യപുത്രന്‍ തുടങ്ങിയ ചിത്രങ്ങളും തുളസീദാസ് ജയറാമിനെ വെച്ച് ചെയ്തു.

Exit mobile version