എട്ടുവർഷം മദ്യത്തിന് അടിമ ആയിരുന്നു, എപ്പോഴും ഹാങ് ഓവറിലും; അതിൽ ഖേദമില്ല; തുറന്ന് പറഞ്ഞ് നടി ശ്രുതി ഹാസൻ

ചലച്ചിത്ര താരം കമൽഹാസന്റെ മകളും നടിയും ഗായികയുമായ ശ്രുതി ഹാസൻ സിനിമാപ്രേമികൾക്ക് സുപരിചിതയാണ്. ഇപ്പോഴിതാ താരം തന്റെ ജീവിതത്തിലെ കടന്നുപോയ ദിനങ്ങളെ കുറിച്ച് സംസാരിച്ചതാണ് ചർച്ചയാകുന്നത്. മുൻപ് തനിക്കുണ്ടായിരുന്ന മദ്യപാന ശീലത്തെ കുറിച്ചാണ് ശ്രുതി സംസാരിക്കുന്നത്.

എട്ടുവർഷം മദ്യത്തിനടിമയായിരുന്നെന്നാണ് ശ്രുതി ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. മദ്യപിക്കാത്ത പാർട്ടി സാഹചര്യങ്ങളിൽ ആളുകളെ സഹിക്കാൻ പ്രയാസമാണെന്നും ശ്രുതി അഭിപ്രായപ്പെട്ടു. അക്കാര്യത്തിൽ തനിക്ക് ഖേദമോ, ഹാങ്ഓവറോ ഇല്ലെന്നും ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും താരം പറയുന്നു.

അതും ജീവിതത്തിലെ ഒരു ഘട്ടമായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ ഇത് ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാമെന്നും ശ്രുതി ഹാസൻ പറഞ്ഞു.

അതേസമയം, താൻ മദ്യപിക്കുമായിരുന്നെങ്കിലും ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും ശ്രുതി പറയുന്നുണ്ട്. തനിക്ക് സുഹൃത്തുക്കളോടൊപ്പം എപ്പോഴും മദ്യപിക്കാൻ ആഗ്രഹമായിരുന്നു. എങ്കിലും ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ മദ്യം എന്റെ ജീവിതത്തിൽ ഒരു വലിയ കാര്യമായിരുന്നു എന്നാണ് ശ്രുതി ഹാസന്റെ വാക്കുകൾ.

‘ഞാനെപ്പോഴും ഹാങ്ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി തോന്നി.’- എന്നും താരം വ്യക്തമാക്കി.

പ്രഭാസ് നായകനാവുന്ന സലാറാണ് ശ്രുതി നായികയായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. ആദിശേഷ് നായകനാവുന്ന ചിത്രത്തിൽ നായികയാവുന്നതും ശ്രുതിയാണ്.

Exit mobile version