“സങ്കീർത്തനം 91” സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഷാജൻ സ്‌കറിയ

തിരുവനന്തപുരം: മുൻ‌കൂർ ജാമ്യം ലഭിച്ച ശേഷം മറുനാടൻ മലയാളി ഷാജൻ സ്കറിയ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോ ചർച്ചയാകുന്നു. തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനമാണ് ഷാജൻപങ്കുവെച്ചത്.

സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ ഷാജൻ സ്കറിയയെ ജയിലിലടക്കാൻ കാത്തിരിരുന്നവർക്ക് നിരാശരാകേണ്ടി വന്നു . സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യ ഹർജി എത്തുന്നതിനു മുൻപ് തന്നെ ഷാജൻ സ്കറിയയെ ജയിലിലടക്കാനുള്ള  തന്ത്രമാണ് പാളിയത്.

പിണറായി പോലീസിന്റെ മാധ്യമ വേട്ടയ്ക്ക് ശക്തമായ തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായത്. അപകീർത്തി മാത്രം നിലനിൽക്കുന്ന കേസിൽ sc st അട്രോസിറ്റി വകുപ്പിട്ട് കേസെടുത്ത പോലീസിന്റെ നടപടിയാണ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.

മറുനാടൻ മലയാളിക്കെതിരെ നടന്ന പോലീസ്ഓ പ്പറേഷൻ മൂലം  ആളുകൾ മറുനാടൻ മലയാളി എന്ന ചാനലിനെ കൂടുതലായി അറിയുവാൻ ഇടയായി എന്നതാണ് വസ്തുത.

സങ്കീർത്തനം 91 പറയുന്നത് ഇപ്രകാരമാണ്.

അത്യുന്നതന്റെ മറവില്‍ വസിക്കയും സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍ പാര്‍ക്കയും ചെയ്യുന്നവന്‍

2 യഹോവയെക്കുറിച്ചുഅവന്‍ എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.

3 അവന്‍ നിന്നെ വേട്ടക്കാരന്റെ കണിയില്‍ നിന്നും നാശകരമായ മഹാമാരിയില്‍നിന്നും വിടുവിക്കും.

4 തന്റെ തൂവലുകള്‍കൊണ്ടു അവന്‍ നിന്നെ മറെക്കും; അവന്റെ ചിറകിന്‍ കീഴില്‍ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.

5 രാത്രിയിലെ ഭയത്തെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും

6 ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.

7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.

8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാര്‍ക്കും വരുന്ന പ്രതിഫലം കാണും.

9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.

10 ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.

11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;

12 നിന്റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.

13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.

14 അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്റെ നാമത്തെ അറികയാല്‍ ഞാന്‍ അവനെ ഉയര്‍ത്തും.

15 അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.

16 ദീര്‍ഘായുസ്സുകൊണ്ടു ഞാന്‍ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും. (ശബ്ബത്ത് നാള്‍ക്കുള്ള ഒരു ഗീതം; ഒരു സങ്കീര്‍ത്തനം.

Exit mobile version