പ്രണയത്തിന് വിലങ്ങുതടി ജോലി, പരസ്പരം തണലായി നിന്നു… ഒടുവിൽ സ്വപ്ന സാക്ഷാത്കാരം: കുറിപ്പ്

മനസിൽ കുറിച്ചിട്ട ലക്ഷ്യത്തിലേക്ക് പ്രിയപ്പെട്ടവനൊപ്പം ഒരുമിച്ച് ഒരേ മനസോടെ തുഴഞ്ഞെത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് ആതിര ഉഷ വാസുദേവൻ. പ്രണയ സാക്ഷാത്കാരത്തിന് വിലങ്ങുതടിയായി സുരക്ഷിതമായ ജോലിയെന്ന കടമ്പ എത്തിയതും ഒടുവിൽ അതിനെ അതിജീവിച്ചതും ഹൃദ്യമായ വാക്കുകളിലൂടെ ആതിര കുറിച്ചിടുന്നു. പരസ്പരം പ്രചോദനവും പിന്തുണയുമായി നിന്ന് ഒടുവിൽ ആഗ്രഹിച്ച ജോലിയും ആഗ്രഹിച്ച ജീവിതവും നേടിയെടുത്ത തങ്ങളുടെ കഥ ഫെയ്സ്ബുക്കിലൂടെയാണ് ആതിര പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

അത്യാവശ്യം യാഥാസ്ഥിതിക ചിന്താഗതി ഉണ്ടായിരുന്നത് കൊണ്ട് തന്നെ ജാതിയുടെ പേരും പറഞ്ഞു അച്ഛൻ ഞങ്ങളുടെ ബന്ധത്തിന് സമ്മതിക്കില്ല എന്ന് ഏറെക്കുറെ ആദ്യമേ ഉറപ്പായിരുന്നു

അടുത്ത ആലോചന എങ്ങനെയൊക്കെ അച്ഛനെ കൊണ്ട് സമ്മതിപ്പിക്കാം എന്നതായിരുന്നു. അങ്ങനെയാണ് ഒരു സർക്കാർ ജോലി എന്നൊരു ചെറിയ പ്രതീക്ഷ തെളിഞ്ഞുവന്നത്. സർക്കാർ സ്കൂൾ അധ്യാപകനായ ഞങ്ങളെയും സർക്കാർ സ്ഥാപനങ്ങളിൽ മാത്രം പഠിപ്പിച്ച അച്ഛന് എന്നും ഗവണ്മെന്റ് ജോലിയോട് ഒരു പ്രത്യേക പ്രിയമാണ്.. അതുകൊണ്ട് റിലേഷൻഷിപ് തുടങ്ങി ആദ്യം സംസാരിച്ച കാര്യങ്ങളിൽ ഒന്ന് ഇതായിരുന്നു.. പ്രതീക്ഷയുടെ ഒരു ചെറിയ കണികയെങ്കിലും ഉണ്ടാവണമെങ്കിൽ എന്ന നിവർത്തികേടുകൊണ്ട് ആവർത്തിച്ചാവർത്തിച്ചു ആക്കാലത്തു ഇത് പറയുമായിരുന്നു..

അങ്ങനെയാണ് റിസർച്ച്, പ്രൊജക്റ്റ്‌ എന്നൊക്കെ പറഞ്ഞു പല വഴിക്ക് സഞ്ചാരിച്ചിരുന്ന ഒരാളെ നിർബന്ധിച്ചു കൊല്ലത്തു ബാങ്ക് കോച്ചിംഗ് നു അയക്കുന്നത്. ഇഷ്ടമേഖല പഠിച്ച വിഷയമായ ഫോറെസ്ട്രി ആയിരുന്നെങ്കിലും എളുപ്പം സെറ്റൽഡ് ആവാൻ വേണ്ടി യാണ് താരതമ്യേനെ കിട്ടാൻ എളുപ്പമുള്ള ബാങ്ക് ജോലിക്ക് തിരിയുന്നത്.ഞാനും കോഴ്സ് കഴിഞ്ഞപ്പോൾ കോഴിക്കോട്ടേക്ക് പോയി. ബിടെക് കഴിയുന്നതിനു മുൻപ് തുടങ്ങിയ കല്യാണ ആലോചന ആയതുകൊണ്ട്, സത്യത്തിൽ ജോലി കിട്ടുന്നത് എനിക്ക് ഒരു ഭീഷണി ആയിരുന്നു.. ‘ഇന്ത്യൻ റുപീ’ യിൽ പൃഥ്വിരാജിന്റെ കഥാപാത്രം റിമയുടെ കഥാപാത്രത്തോട് പറയുന്ന പോലെ നീ കോച്ചിംഗ് നു പോവല്ലേ പോവല്ലേ എന്ന് അഖിൽ അന്ന് പറയുമായിരുന്നു

പക്ഷെ ചില കാര്യങ്ങൾ തടുക്കാൻ പറ്റില്ലാലോ.. ആ വർഷം എനിക്ക് ജോലി കിട്ടി.. പ്രഷർ പിന്നെയും കൂടി തുടങ്ങി.. രണ്ടാമത്തെ വർഷം പുള്ളി ഇന്റർവ്യു സ്റ്റേജ് വരെ എത്തിയപ്പോൾ തന്നെ പലരും വിളിച്ചു അഭിനന്ദനം ഒക്കെ പറഞ്ഞു.. ഈ ഒരു ജോലിക്കായാണ് ഞങ്ങൾ കാത്തിരിക്കുന്നത് എന്ന് എല്ലാർക്കും അറിയാമായിരുന്നു.. പക്ഷെ തകർന്നു പോയത് റിസൾട്ട്‌ വന്നപ്പോഴാണ്. പതിവിന് വിപരീതമായി ഇന്റർവ്യൂ നു പോയ പകുതിയോളം പേർക്ക് സെലെക്ഷൻ ഇല്ല.. മുൻ വർഷം ഏകദേശം എല്ലാവരെയും എടുത്തിരുന്നു. പ്രതീക്ഷയുടെ ചീട്ടുകൊട്ടാരം പിന്നെയും തകർന്നു.

വീട്ടിൽ ആണെങ്കിൽ കല്യാണ ആലോചന കൂടി വരുന്നു..ഇനി പറയാതെ മുന്നോട്ട് പോവാൻ പറ്റില്ല എന്ന് തോന്നിയ സന്ദർഭത്തിൽ പറയേണ്ടി വന്നു.. വിചാരിച്ച പോലെ തന്നെ അച്ഛൻ അമ്പിനും വില്ലിനും അടുക്കുന്നില്ല.. ഉപദേശം, കൗൺസിലിങ് ഭീഷണി അങ്ങനെ എല്ലാ കലാപരിപാടിയും തകൃതിയായി നടക്കുന്നു.. ഞാനും തിരിച്ചു വിവിധ സമര മുറകൾ പരീക്ഷിച്ചു.. വരുന്ന ആലോചനകളൊക്കെ നേരിട്ട് പറഞ്ഞും അല്ലാതെയും ഒക്കെ മുടക്കി.

അവസാനം ഒരു വിധം അച്ഛൻ അഖിലിനോട് സംസാരിക്കാം എന്നൊരു നില വന്നു.. പക്ഷെ ജാതിയും ജാതകവും ഒന്നും ഞങ്ങൾ അംഗീകരിക്കുന്നില്ല എന്ന് തോന്നിയപ്പോ കൃത്യമായി ജോലി കാര്യം പറഞ്ഞു.. അഖിലിന് അപ്പോൾ താൽക്കാലിക ജോലിയാണ് ഉള്ളത്.. അതിനെ ചൊല്ലി അച്ഛൻ പ്രതിരോധിച്ചു കൊണ്ടിരുന്നു..

അവസാനം കാത്തിരിപ്പും പ്രതീക്ഷയും സമ്മർദ്ദത്തോടെയുള്ള ജീവിതവും തുടരാൻ പറ്റില്ല എന്ന് തോന്നിയ സന്ദര്ഭത്തിലാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്.. കല്യാണം കഴിഞ്ഞു ഒരുമിച്ച് പഠിക്കണം.. ജോലി വാങ്ങണം എന്നായിരുന്നു ആക്കാലത്തു മനസ്സിൽ.. പക്ഷെ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഇടയിലും ജോലി ഒരു വില്ലനായി വന്നു.

അങ്ങനെയാണ് അഖിൽ ഒടുക്കം പാലക്കാട്‌ relinace ന്റെ retail ട്രേഡ് വിഭാഗത്തിൽ ജോലിക്ക് കേറുന്നത്. പ്രൈവറ്റ് മേഖലയിൽ ആണെങ്കിലും അങ്ങനെ ഒരു ജോലി കിട്ടിയത് ഞങ്ങൾക്ക് ചെറിയ ആശ്വാസമായി.. നല്ല പ്രഷർ ഉള്ള ജോലി ആണെങ്കിലും പുള്ളി അത് ആസ്വദിച്ചു ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ മറ്റൊരു ജോലിയെ കുറിച്ചും പറയാതെ ആയി.. പക്ഷെ അവിടെ നിന്ന് അടുത്ത കൊല്ലം ബിഗ് ബാസ്കറ്റ് ഇലേക്കും പിന്നീട് മറ്റൊരു സ്റ്റാർട്ട്‌ അപ്പ്‌ ഇലേക്കും മാറിയപ്പോഴും പുള്ളി തന്റെ സ്വപ്നം മുറുകെ പിടിച്ചിരുന്നു..

അവസാനം തന്റെ ഇഷ്ടാമേഖല യായ വന മേഖല യിൽ അർഹത പെട്ട ജോലി ഹൈകോടതി വരെ കേറിയിറങ്ങി ഒടുക്കം സങ്കടിപ്പിച്ചു..അങ്ങനെ ഞങ്ങളുടെ കഥയിലെ വില്ലനായ സർക്കാർ ജോലി ഒടുക്കം കീഴടങ്ങി.

മൂന്ന് നേരം മനസ്സ് നിറഞ്ഞു കഴിക്കാനില്ലാതിരുന്ന ഒരു ജീവിത സാഹചര്യത്തിൽ നിന്നും മൂന്ന് നക്ഷത്രം പേറുന്ന ഒരു ജോലിയിലേക്ക് നിങ്ങൾ എത്തി നിൽക്കുമ്പോൾ, അതിൽ ഒരു വർഷം പൂർത്തീകരിക്കുമ്പോൾ…

ഈ പിറന്നാൾ ദിനത്തിൽ എങ്കിലും എനിക്കിത് നിങ്ങളോട് പറയണം..

നിങ്ങളൊരു പ്രചോദനമാണ് മനുഷ്യാ

സ്വപ്നങ്ങൾക്ക് പിന്നാലെ പായാൻ ഇനിയുള്ള ജീവിതം മുഴുവൻ എനിക്ക്

 

Exit mobile version