ഞാൻ ബാലയ്‌ക്കൊപ്പം! ഉണ്ണിയെപ്പോലെ സംസാരിച്ചു പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് അയാളുടെ കഴിവുകേടായി കരുതരുത്-അഞ്ജലി അമീര്‍

നടന്‍ ഉണ്ണി മുകുന്ദനും നടന്‍ ബാലയും ഉള്‍പ്പെട്ട വിവാദമാണ് സോഷ്യലിടത്ത് നിറയുന്നത്. ഷെഫീക്കിന്റെ സന്തോഷം’ സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം പുകയുന്നത്. ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചവര്‍ക്കും ജോലി എടുത്തവര്‍ക്കും പ്രതിഫലം നല്‍കിയില്ല എന്നതായിരുന്നു ബാലയുടെ ആരോപണം. അതില്‍ വ്യക്തത വരുത്തി ഇന്നലെ പ്രസ്സ് മീറ്റില്‍ ബാലയ്ക്കും എല്‍ദോയ്ക്കും ക്യാഷ് നല്‍കിയതിന്റെ തെളിവ് ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ടിരുന്നു.

സിനിമയുടെ സംവിധായകനും ലൈന്‍ പ്രൊഡ്യൂസറും സംഗീത സവിധായകന്‍ ഷാന്‍ റഹ്‌മാനുമെല്ലാം തങ്ങള്‍ക്ക് കൃത്യമായി പ്രതിഫലം ലഭിച്ചെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി അഞ്ജലി അമീര്‍.

ബാലയെ പിന്തുണച്ചാണ് അഞ്ജലി നിലപാട് തുറന്നുപറയുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റിനുവരെ 5000 രൂപ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നത് ശരിയല്ലെന്ന് അഞ്ജലി പറയുന്നു. ഉണ്ണി മുകുന്ദന്‍ കാണിച്ച കണക്കില്‍ താളപ്പിഴകളുണ്ടെന്നുമാണ് അഞ്ജലി അമീര്‍ ചൂണ്ടിക്കാണിക്കുന്നു.

ബാലയ്ക്ക് ഒരുപക്ഷേ ഉണ്ണിയെപ്പോലെ സംസാരിച്ചു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലായിരിക്കും. പക്ഷേ അത് അയാളുടെ കഴിവുകേടായി കരുതരുത് എന്നും അഞ്ജലി അമീര്‍ പറഞ്ഞു.

Exit mobile version