കഠിനമായ വയറുവേദന: യുവാവിന്റെ വയറില്‍ നിന്നും കണ്ടെത്തിയത് 63 സ്പൂണുകള്‍

ലക്‌നൗ: വയറുവേദനയുമായെത്തിയ യുവാവിന്റെ വയറില്‍ നിന്നും കണ്ടെത്തിയത്
63 സ്പൂണുകള്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. വിജയ് കുമാര്‍ എന്ന വ്യക്തിയുടെ വയറ്റില്‍ നിന്നാണ് 63 സ്പൂണുകള്‍ കണ്ടെത്തിയത്. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് വിജയ് കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇത്രയധികം സ്പൂണുകള്‍ വയറ്റില്‍ ഉണ്ടെന്നു കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയാണ് സ്പൂണുകള്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സ്പൂണുകള്‍ പുറത്തെടുത്തത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ തുടരുകയാണ് വിജയ് കുമാര്‍. ഇത്രയധികം സ്പൂണുകള്‍ ഒരു മനുഷ്യന്റെ വയറ്റില്‍ ചെല്ലണമെങ്കില്‍ അതിനു പിന്നില്‍ വിചിത്രമായ ഒരു കാരണം ഉണ്ടാകും. വിജയ് കുമാര്‍ ഒരു ഡി-അഡിക്ഷന്‍ സെന്ററില്‍ നിന്നാണ് സ്പൂണുകള്‍ കഴിക്കാന്‍ തുടങ്ങിയത്.

കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും വയറ്റില്‍ ധാരാളം സ്പൂണുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്നും പറയുന്നു.

ഒരു വര്‍ഷം മുമ്പ് ഒരു ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സ്പൂണുകള്‍ അവിടെവെച്ചാണ് കഴിക്കാന്‍ നിര്‍ബന്ധിതനായതായതെന്നും ബന്ധു പറയുന്നു

Exit mobile version