ചിയാൻ വിക്രവും ആരാധകരും തമ്മിലുള്ള സ്നേഹബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇപ്പോഴിതാ വിക്രമിന്റെ വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം, താരം തന്നെ മുൻകൈയെടുത്ത് നടത്തി കൊടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
വിക്രമിന്റെ വീട്ടിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ആളാണ് ഒളിമാരനും ഭാര്യ മേരിയും.ഒളിമാരൻ മരണപ്പെട്ടു. നാൽപ്പതു വർഷത്തിലേറെയായി ഭാര്യ മേരി താരത്തിന്റെ വീട്ടിലെ ജോലിക്കാരിയാണ്. ഇവരുടെ മകൻ ദീപക്കിന്റെ വിവാഹമാണ് താരം നടത്തിയിരിക്കുന്നത്.
തിരുപ്പോരൂർ കന്ദസാമി ക്ഷേത്രത്തിൽ നടന്ന ദീപക്കിന്റെയും വർഷിണിയുടെയും വിവാഹത്തിന് ചിയാൻ വിക്രം എത്തുകയും ചടങ്ങുകളിൽ പങ്കാളിയാവുകയും ചെയ്തു. ഇരുവർക്കും താലി എടുത്ത് നൽകിയതും വിക്രമായിരുന്നു.
