2005ൽ വിക്രം നായകനായ അന്യൻ സിനിമയിലെ ഹിറ്റ് പാട്ട് അണ്ടക്കാക്ക കൊണ്ടക്കാരി ചിത്രീകരിച്ചതും ഈ പാറക്കെട്ടിൽ വച്ചാണ്. പാറക്കെട്ടിൽ തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽവഹാസൻ തൂടങ്ങിയവരുടെ കൂറ്റൻ ചിത്രങ്ങൾ വരച്ച് ഇതിന്റെ പശ്ചാത്തലത്തിലാണ് ഗാനരംഗത്തിൽ ചിത്രീകരിച്ചത്. അന്യൻ പാറ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. നിറയെ തെങ്ങിൻ തോപ്പുകളും കാറ്റാടിപ്പാടങ്ങളും, പച്ചക്കറി കൃഷികളും ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തം തന്നെ ഒരുക്കും.
സൂര്യകാന്തിപ്പാടം സന്ദർശിക്കാനും ഫോട്ടോ എടുക്കുന്നതിനും പറ്റിയ സമയം രാവിലെ 7 മുതൽ 10 മണി വരെയും വൈകിട്ട് 5 മുതൽ 6.30 വരെയുമാണ്.
