ജീവിതത്തിൽ ഇനി ഒരിക്കലും കയറില്ല; ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. തായ് എയർവേസിനെതിരെ നസ്രിയ

കൊച്ചി: തായ് എയർവേസിനെതിരെ വിമർശനവുമായി നടി നസ്രിയ നസീം. താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നേരിട്ട മോശം അനുഭവവും വെളിപ്പെടുത്തി, വിമർശിച്ച് രംഗത്ത് വന്നത്. എയർവേയ്‌സിൻറെ സേവനങ്ങൾക്കെതിരെയാണ് നടിയുടെ വിമർശനം.

ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു. തൻറെ ബാഗ് വിമാനത്തിൽ വെച്ച് കാണാതായി. ഇക്കാര്യം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും താരം ആരോപിച്ചു.

ഇനി ജീവിതത്തിൽ ഒരിക്കലും തായ് എയർവേയ്‌സിൽ കയറില്ലെന്നും നടി നസ്രിയ കൂട്ടിച്ചേർത്തു. തായ് എയർവേസിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നസ്രിയ പറഞ്ഞത്.

Exit mobile version