മാങ്ങാനം: റെജി വേലങ്ങാടന്റെ ഉടമസ്ഥയിലുള്ള വേലങ്ങാടൻ ചുരുളൻ വള്ളം വീണ്ടും പുന്നമടക്കായലിലേക്ക്. വൈ ബി സി യൂത്തിന്റെ നേതൃത്വത്തിലാണ് പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി വള്ളം കളിക്ക് മാറ്റുരക്കാൻ വേലങ്ങാടൻ ചുരുളൻ വള്ളവും എത്തുന്നത്.
വരുന്ന സെപ്റ്റംബർ നാലിനാണ് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി വള്ളം കളി . ഇതിനോടകം നിരവധി തവണ ട്രോഫി കരസ്ഥമാക്കിയിട്ടുള്ളതാണ് വേലങ്ങാടൻ ചുരുളൻ വള്ളം.
ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് ശ്രീ റെജി വേലങ്ങാടനിൽ നിന്ന് തുഴ ഏറ്റുവാങ്ങി തിരുവാർപ്പിലേക്ക് യാത്ര തിരിച്ചു. വാർഡ് മെമ്പർ ഷൈനി വർക്കിയും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
