കുറ്റവാളിയാണെന്ന് കോടതി പറയാത്ത കാലത്തോളം, കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് വനിതയില്‍ അഭിമുഖം കൊടുക്കാന്‍ പാടില്ലേ? വനിതയുടെ മുഖചിത്രത്തിനെ അനുകൂലിച്ച് ഹരീഷ് പേരടി

ദിലീപ് കുടുംബവുമായുള്ള വനിതയുടെ പുതിയ ലക്കത്തിന്റെ കവര്‍പേജിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിയ്ക്കുന്നതിനിടെയാണ് ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ കവര്‍പേജായി വന്നത്.

പതിവുപോലെ ദിലീപിന്റെയും കുടുംബത്തിന്റെ വിശേഷം അറിയാന്‍ ആകാംഷ ഉള്ള ആരാധകര്‍ ആ ആകാംഷയോടെ തന്നെ ചിത്രം വൈറലാക്കി. വനിതയ്ക്ക് നേരെയും അതുപോലെ നടന് നേരെ വിമര്‍ശനം ഒരു വശത്ത് കൂടി വരുമ്പോള്‍. മറുവശത്തുനിന്ന് ഇതിനെയെല്ലാം എതിര്‍ത്തുകൊണ്ട് നടന് അനുകൂലമായ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

ഇപ്പോഴിതാ സഭവത്തില്‍ പ്രതികരണം അറിയിച്ചു രംഗത്തുവന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കുറ്റവാളിയാണെന്ന് കോടതി പറയാത്ത കാലത്തോളം, ഒരു കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് മനോരമയുടെ വനിതയില്‍ അഭിമുഖം കൊടുക്കാന്‍ പാടില്ലേ? ഹരീഷ് പോസ്റ്റിലൂടെ ചോദിക്കുന്നു.

അതേസമയം, ഇതേ പോസ്റ്റില്‍ തന്നെ ഹരീഷ് മറ്റൊരുകാര്യം കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു സമയത്ത് അമേരിക്കയില്‍ പോയി ചികിത്സ നടത്തിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമര്‍ശനം വന്നിരുന്നു. കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് ഒരാള്‍ക്ക് അമേരിക്കയില്‍ ചികിത്സയ്ക്ക് വേണ്ടി പോകാന്‍ പാടില്ലെ എന്നും ഹരീഷ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നു.

കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരാള്‍ക്ക് അമേരിക്കയില്‍ ചികിത്സക്കുവേണ്ടി പോകാന്‍ പാടില്ലെ?..കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് മനോരമയുടെ വനിതയില്‍ അഭിമുഖം കൊടുക്കാന്‍ പാടില്ലെ?..സത്യത്തില്‍ ഇതിനെയൊക്കെ വിമര്‍ശിക്കുന്നവരുടെ മാനസിക ആരോഗ്യമല്ലെ പരിശോധിക്കപെടെണ്ടത്?..

നടന്റെ ഈ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിനു താഴെ നിരവധിപേരാണ് കമന്റുമായി എത്തിയത്. എല്ലാ കമന്റുകള്‍ക്കും മറുപടി ഹരീഷ് കൊടുക്കുന്നുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ നടനാണ് ഹരീഷ് പേരടി. സാമൂഹ്യ വിഷയങ്ങളില്‍ തന്റെതായ നിലപാടുകള്‍ അദ്ദേഹം എല്ലാ അവസരങ്ങളിലും തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാറില്ല.

Exit mobile version