വീട്ടുമുറ്റത്തും മറ്റും കാട് പോലെ പിടിക്കുന്ന ചെമ്പരത്തി പലപ്പോഴും വീട്ടുകാര്‍ക്ക് തലവേദനയാകാറുണ്ട്. വലിയ ഉപകാരമില്ലെന്ന തോന്നലില്‍ ചെടി വെട്ടികളയുകയാണ് ഭൂരിഭാഗം ആളുകളും ചെയ്യുന്നത്. ഇന്ന് ചെമ്പരത്തി കിട്ടാക്കനിയായി മാറികൊണ്ടിരിക്കുകയാണ്. ചെമ്പരത്തി പലയിടത്തും നിന്നും അപ്രത്യക്ഷമായി തുടങ്ങി. എന്നാല്‍ ഇനി ചെമ്പരത്തിയെ സംരക്ഷിക്കാം. കാരണം മറ്റൊന്നുമല്ല, ചെടി ഇനി പണവും നല്‍കും.
ഉണങ്ങിയ ചെമ്പരത്തിപ്പൂവിന് ഇപ്പോള്‍ വന്‍ ഡിമാന്റാണ് ഏറുന്നത്. ഇരുപതിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ഉണങ്ങിയ ചെമ്പരത്തിപ്പൂ കയറ്റി അയക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉണക്കിപ്പൊടിച്ച നൂറുഗ്രാം ചെമ്പരത്തിപ്പൂവിന് ഇപ്പോള്‍ 350 രൂപയ്ക്ക് മുകളിലാണ്. ബേക്കറി വിഭവങ്ങള്‍ ഉണ്ടാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
പായസം കുടിച്ചുകൊണ്ടിരിക്കെ പോലീസ് എത്തി, പതുങ്ങിയെങ്കിലും പിടിവീണു; ഒടുവില്‍ താന്‍ ലക്ഷദ്വീപുകാരിയാണെന്നും വാദം! കഥകള്‍ പൊളിച്ച് ജിത്തുവിനെ തിരിച്ചറിയാന്‍ എടുത്തത് 15 മണിക്കൂര്‍
കൂടാതെ മരുന്നുകളിലും പാനീയങ്ങളിലും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലുമെല്ലാം ചെമ്പരത്തിപ്പൂവ് പ്രധാന ഘടകമാണ്. ഭക്ഷണത്തിന് നിറം നല്‍കാന്‍ പോലും ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നുണ്ട്. വിഷപദാര്‍ത്ഥം അല്ലാത്തതിനാല്‍ ഇതിന് സ്വീകാര്യത ഏറുകയാണ്. ഏതുകാലാവസ്ഥയിലും നന്നായി വളരുന്ന ഇവയ്ക്ക് ഇരുനൂറിലേറെ വെറൈറ്റികള്‍ ഉണ്ട്.
സ്ഥലം ഇല്ലെന്ന് കരുതി വ്യാവസായികമായി കൃഷിചെയ്യാന്‍ മടിക്കേണ്ട. വലിയ ചെടിച്ചട്ടികളിലും വീപ്പകളിലും നട്ട് മട്ടുപ്പാവിനും മറ്റും കൃഷിചെയ്യാവുന്നതാണ്. ചെടിയുടെ കമ്പ് മുറിച്ചുനട്ടാല്‍ വളരെ എളുപ്പത്തില്‍ വേരുപിടിക്കും എന്നതിനാല്‍ നടീല്‍ വസ്തുവിനെ തിരഞ്ഞുനടക്കേണ്ട ബുദ്ധിമുട്ടും ഇല്ല.
